Don't miss

ആരോഗ്യകരമായ പുഞ്ചിരിക്ക്.

By on April 26, 2016

ആരോഗ്യമുള്ള പല്ലുകൾ ആരോഗ്യമുള്ള ചിരി സമ്മാനിക്കും.

പല്ലിന്റ ആരോഗ്യവും സൗന്ദര്യവും വളരെ പ്രധാനമാണ്. നന്നായി പുഞ്ചിരിക്കുന്നവരെ എല്ലാവർക്കുമിഷ്ടമാണ്. പുഞ്ചിരിക്കുന്നവരെ കാണുമ്പോൾ പോസിറ്റീവ് എനർജി തോന്നുന്നുവെന്ന് മിക്കവരും പറയാറുമുണ്ട്. എന്നാൽ പല്ലുകളുടെ ആരോഗ്യവും ഭംഗിയും കുറയുന്നത് ചിരിക്കാതിരിക്കാൻ പ്രേരിപ്പിക്കും.
പല്ലിന്റ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. വർഷത്തിൽ രണ്ടുതവണയെങ്കിലും ദന്ത ഡോക്ടറെ കാണുകയും പരിശോധന നടത്തുകയും ചെയ്യണം.നല്ല പല്ലിനായി, ആത്മവിശ്വാസമുള്ള പുഞ്ചിരിക്കായി ഇവ ശ്രദ്ധിക്കാം.

എനർജി ഡ്രിങ്കുകൾ 
എനർജി ഡ്രിങ്കിന്റ ഉപയോഗം പല്ലിന്റ ആരോഗ്യത്തെ ബാധിക്കും. കൂടാതെ ഇത്തരം ഡ്രിങ്കുകളിലടങ്ങിയ ആസിഡ് പല്ലിന്റ ഇനാമലിന് കേടുണ്ടാക്കും. അവയിൽ പഞ്ചസാരയുടെ അളവും കൂടുതലാണ്. ആസിഡുണ്ടാക്കുന്ന ബാക്ടീരിയകളുണ്ടാവുകയും പല്ലിന് പൊട്ടലുണ്ടാവുകയും ചെയ്യുന്നു. അതിനാൽ എനർജി ഡ്രിങ്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്.

energy drks

പുകവലി
പുകവലി പല്ലിൽ മഞ്ഞനിറം പരത്തും. അതിലുപരിപല്ലിന്റ ആരോഗ്യത്തെയും അത് ബാധിക്കും. പല്ല് ദ്രവിച്ചു പോകുന്നതിനുതന്നെ പുകവലി കാരണമായേക്കാം. മഞ്ഞനിറത്തിലുള്ള ദ്രവിച്ചു തുടങ്ങുന്ന പല്ലുകൾവെച്ച് പുഞ്ചിരിക്കുകയെന്നത് ആത്മവിശ്വാസം നൽകാത്ത കാര്യമാണ്. അതിനാൽ ആത്മവിശ്വാസത്തോടെ പുഞ്ചിരിക്കാനും ആരോഗ്യത്തോടെയിരിക്കാനുമായി പുകവലി ഉപേക്ഷിചേക്കൂ.

മിഠായികളൊഴിവാക്കാം.
മിഠായി കഴിച്ചാൽ പല്ലുകേടാകുമെന്നത് അമ്മമാർ സ്ഥിരമായി കുട്ടികളോട് പറയുന്നതാണ്. അതിൽ സത്യമില്ലാതില്ല. മിഠായി കഴിച്ചയുടനെ ബ്രഷ് ചെയ്ത് അതിന്റ എല്ലാ അംശവും കളയാത്ത പക്ഷം പല്ലിന്റ ആരോഗ്യത്തെ ബാധിക്കും. മിഠായികളിലടങ്ങിയിരിക്കുന്ന പഞ്ചസാരയും മറ്റും പ്രത്യേകതരം ആസിഡുകൾ ഉൽപ്പാദിപ്പിക്കപെടുന്നതിന് കാരണമാവുകയും അത് പല്ലിന്റ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു.

sweets

വായ വരണ്ടിരിക്കുന്നതൊഴിവാക്കാം.
വായ വരണ്ടിരിക്കുന്നത് പല്ലിനെയും മോണയേയും എളുപ്പത്തിൽ ബാധിക്കും. അത് തടയുന്നതിനായി നന്നായി വെള്ളം കുടിക്കുണം. മധുരമില്ലാത്ത ച്യുയിംഗങ്ങൾ ചവക്കുന്നതും വായ വരണ്ടിരിക്കുന്നത് തടയാൻ സഹായിക്കും.

ചൂടുള്ളതും തണുത്തതുമായവ.
നല്ല ചൂടുള്ളതോ, തണുത്തതോ ആയ പദാർത്ഥങ്ങൾ പല്ലിന്റ ആരോഗ്യത്തെ ബാധിക്കുക തന്നെ ചെയ്യും. ചൂടുള്ള കട്ടൻചായ, കോഫി എന്നിവയെല്ലാം കഴിക്കുന്നത് പല്ലിന് വളരെയധികം ദോഷകരമാണ്. ഈ ചൂടുകാലത്ത് തണുത്ത വെള്ളം ഇടക്കിടെ കുടിക്കുന്നത്

cfee

ശീലമാക്കാറുണ്ട് പലരും. ഇവ പല്ലിന്റ ആരോഗ്യത്തിന് ദോഷകരമാണ്. അത് ഒഴിവാക്കുന്നത് തന്നെയാണ് നല്ലത്.

IMage courtesy : expertbeacon.com , memorysweets.com , 

Leave a Reply

Your email address will not be published. Required fields are marked *