Don't miss

അമിതവണ്ണം കുറച്ച്‌ ആകർഷകമാകാം

By on April 22, 2016

അമിതവണ്ണത്തിന്റ കാരണങ്ങൾ പലതാണ്‌. അതിൽ ഒന്നാം സ്ഥാനം പാരമ്പര്യത്തിനുണ്ട്‌.

അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌ .
പണം കൊടുത്ത്‌ ആരും രോഗം വാങ്ങാറില്ല. പക്ഷേ, അമിതവണ്ണം നമ്മൾ വരുത്തിവയ്‌ക്കുന്ന രോഗം തന്നെയാണ്‌. ചില കുടുംബാംഗങ്ങൾക്ക്‌ അമിത വണ്ണം 'കുടുംബ സ്വത്തായി' കിട്ടിവരാറുണ്ട്‌.
ഈ പാരമ്പര്യ പ്രതിഭാസം ആരംഭത്തിൽ തന്നെ മനസിലാക്കി മുൻകരുതലുകളെടുക്കാതിരുന്നാൽ പൊണ്ണത്തടിതന്നെ ഫലം. 'കാണാൻ ഒരു ലുക്കില്ല…' എന്ന തമാശയിൽ നിന്നുമാറി ഗുതുരമായ ആരോഗ്യപ്രശ്‌നങ്ങളാണ്‌ അമിതവണ്ണം വരുത്തിവയ്‌ക്കുന്നത്‌.

കാരണങ്ങൾ പലത്‌
അമിതവണ്ണത്തിന്റ കാരണങ്ങൾ പലതാണ്‌. അതിൽ ഒന്നാം സ്ഥാനം പാരമ്പര്യത്തിനുണ്ട്‌. അതിനു ശേഷമാണ്‌ അമിതാഹാരവും വ്യായാമക്കുറവുമൊക്കെ. പുതുതലമുറ ജോലിയുടെ പ്രത്യേകതയും അമിത വണ്ണത്തിന്‌ കാരണമാകുന്നുണ്ട്‌.

wt 1
ശാരീരികാധ്വാനം കുറഞ്ഞതും മാനസിക പിരിമുറുക്കം കൂടിയതുമായ ജോലികൾ അപകടകരമാണ്‌. ഇതോടൊപ്പം വിശ്രമം ഇല്ലാതെ വരുന്നതും ശരീരഘടനാ വ്യതിയാനങ്ങളുമൊക്കെ അമിതവണ്ണത്തിന്‌ ആക്കം കൂട്ടുന്നു.
അമിതവണ്ണം കുറയ്‌ക്കുന്നതിനുള്ള ചികിത്സയിൽ ബോധവൽക്കരണത്തിനാണ്‌ ഏറെ പ്രാധാന്യം. രോഗം പിടിപെട്ടശേഷം

ചികിത്സിക്കുന്നതിനേക്കാൾ നല്ലത്‌ പ്രതിരോധത്തിൽ ശ്രദ്ധവയ്‌ക്കുന്നതാണ്‌. മധുര പലഹാരങ്ങൾ, ബേക്കറി സാധനങ്ങൾ, ചോക്കലേറ്റ്‌, ഐസ്‌ക്രീം മറ്റ്‌ ഡയറി ഉൽപ്പന്നങ്ങൾ തുടങ്ങിയവ അശ്രദ്ധമായി ഉപയോഗിച്ച്‌ ശീലിക്കുന്നത്‌ ഒഴിവാക്കണം.

സൗന്ദര്യം നശിപ്പിക്കുന്നു

wt2
അമിത വണ്ണം എന്ന ശാരീരികാവസ്ഥ ശരീരത്തിന്റ ബാഹ്യസൗന്ദര്യത്തെ മാത്രമല്ല ആന്തരികാവയവങ്ങളെയും സാരമായി ബാധിക്കുന്നു. ചെറുതും വലുതുമായ ആഘാതങ്ങൾ വരുത്തിവയ്‌ക്കുന്നു. സ്ഥായിയായ വിഷാദ ഭാവമെന്ന മാനസിക തകരാറുകൾക്കും കാരണമാകും.
ചികിത്സാ രംഗത്തെ അനുഭവങ്ങൾ വച്ചുനോക്കുമ്പോൾ അമിതവണ്ണം മാനസിക രോഗങ്ങളും അതിനുപയോഗിക്കുന്ന ഔഷധങ്ങളും പരസ്‌പരം സാഹായികളായി വർത്തിക്കുന്നുണ്ട്‌. ദീർഘകാലമായി ഉള്ള ഏത്‌ ഔഷധ പ്രയോഗവും അമിതവണ്ണത്തിന്റ കാരണങ്ങളായി കരുതിപോരുന്നുണ്ട്‌.

ലക്ഷണം തിരിച്ചറിയുക

wt3
അമിത വണ്ണത്തിന്റ ലക്ഷണം ആദ്യംതന്നെ തിരിച്ചറിയണം. വണ്ണം കൂടുന്നു എന്ന്‌ മറ്റുള്ളവർ ചൂണ്ടിക്കാണിക്കുമ്പോഴെങ്കിലും സ്വന്തം ശരീരത്തിന്റ മാറ്റങ്ങൾ നിരീക്ഷിക്കുന്നത്‌ നല്ലതാണ്‌. ഉയരവും തൂക്കവും തമ്മിലുള്ള അനുപാതത്തിൽ മാറ്റം വരുമ്പോൾ തന്നെ നാം ഉണർന്നു പ്രവർത്തിക്കേണ്ടിയിരിക്കുന്നു.
ഇന്ന്‌ സർവ സാധാരണമായി കൗമാരക്കാരായ പെൺകുട്ടികളിൽ കണ്ടുവരുന്ന പോളിസിസ്‌റ്റിക്‌ ഓവേറിയൻ ഡിസീസ്‌ അഥവാ പി.സി.ഓ.ഡി എന്ന ആർത്തവ തകരാറിന്റ മുഖ്യ വില്ലൻ അമിതവണ്ണമോ അതിനു കാരണങ്ങളായി ആഹാരവിഹാരങ്ങളോ ആകുന്നതാണ്‌ വസ്‌തുത.

Image courtesy : hello-pet.com , medimanage.com , 

Leave a Reply

Your email address will not be published. Required fields are marked *