- സ്തനാർബുദ സാധ്യത കുറയ്ക്കാൻ തൈര്Posted 3 months ago
- ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ.Posted 3 months ago
- ഗര്‍ഭിണികള്‍ പഴങ്ങള്‍ കഴിക്കുമ്പോൾPosted 3 months ago
- 10 രൂപ പോലും ചിലവിടേണ്ട… മുടി തഴച്ചു വളരാൻ ഈ ഭക്ഷണങ്ങൾ മതി.Posted 3 months ago
- മുഖക്കുരു മൂലം ബുദ്ധിമുട്ടുന്നുണ്ടോ; ആപ്പിള്‍ സൈഡര്‍ വിനഗര്‍ കൊണ്ട് പരിഹാരമുണ്ട്Posted 3 months ago
- ഫ്രിഡ്ജില്‍ വെച്ച മുട്ട ഉപയോഗിക്കാമോ?Posted 3 months ago
- കല്ലുമ്മക്കായ വൃത്തിയാക്കേണ്ടതിങ്ങനെ?Posted 3 months ago
- കാലിന്മേല് കാല് കയറ്റി ഇരിക്കരുതെന്ന് പറയുന്നത് എന്തുകൊണ്ട്?Posted 3 months ago
- തൈറോയ്ഡ് ലക്ഷണങ്ങൾ ഈ ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത് !Posted 3 months ago
- യാങ്കീPosted 4 months ago
അമിതഭാരം കുറച്ചാൽ പ്രമേഹവും കുറയും

മധ്യവയസിനു മുൻപ് അമിതഭാരം കുറയ്ക്കാൻ
കഴിഞ്ഞാൽ ഭാവിയിൽ പ്രമേഹ സംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാമെന്ന് പഠനങ്ങൾ. ലണ്ടൻ, സെന്റ് ജോർജ് യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ.
അമിതഭാരം മൂലം ഭാവിയിൽ ഉണ്ടായേക്കാവുന്ന മൂന്ന് പ്രധാന പ്രശ്നങ്ങളായ ഹാർട്ട് അറ്റാക്ക്, സ്ട്രോക്ക്, പ്രമേഹം എന്നിവ ഒഴിവാക്കാനുള്ള മാർഗങ്ങളെ കുറിച്ചായിരുന്നു പഠനം. 40നും 59 വയസ്സിനുമിടയിലുള്ള 7735 ആളുകളാണ് പഠനവിധേയരായത്. ഇവരുടെ ബോഡി മാസ് ഇൻഡക്സ് പരിശോധിച്ചായിരുന്നു പഠനം. ഇവർക്ക് 21 വയസ്സുള്ളപോൾ ഉണ്ടായിരുന്ന ശരീരഭാരവും മറ്റു വിവരങ്ങളും ശേഖരിച്ച് നിലവിലുള്ള ശാരീരികാവസ്ഥയുമായി താരതമ്യം ചെയ്തായിരുന്നു പഠനം. 21 വയസ്സിൽ അമിതഭാരം ഉണ്ടായിരുന്നവർക്ക് പിൽക്കാലത്ത് പ്രമേഹമുണ്ടായതായി പഠനങ്ങളിൽ നിന്ന് ബോദ്ധ്യപെട്ടു. അതേസമയം അമിതഭാരം മൂലം ഹൃദയാഘാതമോ, പക്ഷാഘാതമോ ഉണ്ടായതായി പറയുന്നില്ല.
യൗവ്വനത്തിൽ കൊഴുപ്പു കൂടുന്നത് മദ്ധ്യവയസിൽ പ്രമേഹ സാധ്യത വർധിപ്പിക്കും. ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കാൻ ഈ കണ്ടെത്തൽ സഹായകരമാണെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ ക്രിസ്റ്റഫർ ഓവൻ പറയുന്നു. ബി.എം.ജെ ഓപ്പൺ എന്ന ജേണലിലാണ് ഇതു സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.