Don't miss

അനാവശ്യ രോമങ്ങള്‍ നീക്കം ചെയ്യാന്‍ രണ്ട്കൂട്ടുകള്‍

By on June 5, 2016

ശരീരത്തിലുള്ള അനാവശ്യ രോമങ്ങള്‍ പലപ്പോഴും

നമ്മുടെ സൗന്ദര്യസംരക്ഷണത്തില്‍ വില്ലനാവാറുണ്ട്. എന്നാല്‍ ഇത്തരം പ്രതിസന്ധികളെ മറികടക്കാന്‍ പലപ്പോഴും നമ്മള്‍ ആശ്രയിക്കുന്ന വഴികള്‍ നമുക്ക് തന്ന പ്രശ്നമായി മാറാറുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ തലവേദനയുണ്ടാക്കുന്ന അനാവശ്യ രോമങ്ങളെ എത്രയും പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ രണ്ട് കൂട്ടുകള്‍ കൊണ്ട് കഴിയും. നമ്മുടെ ചുറ്റുവട്ടത്ത് തന്നെ ലഭ്യമാകുന്ന ഇവ കൊണ്ട് എങ്ങനെ അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാം എന്ന് നോക്കാം.

ജലാറ്റിന്‍ ഫേസ്പാക്കാണ് അനാവശ്യ രോമങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നത്.

പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നതു തന്നെയാണ് ഇതിന്റെ പ്രത്യേകത. എങ്ങനെ തയ്യാറാക്കുമെന്ന് നോക്കാം.

ഒരു ടേബിള്‍ സ്പൂണ്‍ ജലാറ്റിന്‍, ഒന്നര ചേബിള്‍ സ്പൂണ്‍ പാല്‍, ഒന്നോ രണ്ടോ സ്പൂണ്‍ ലാവെന്‍ഡര്‍ ഓയില്‍

shave 2

എല്ലാ വസ്തുക്കളും കൂടി മിക്സ് ചെയ്ത് 10-15 മിനിട്ട് മൈക്രോവേവില്‍ വെച്ച്‌ ചൂടാക്കുക. ഇത് തണുത്തതിനു ശേഷം രോമമുള്ള സ്ഥലങ്ങളില്‍ പുരട്ടുക. നല്ലതു പോലെ ഉണങ്ങിയ ശേഷം എടുത്തു കളയുക.

shave 1

മഞ്ഞള്‍ നൂറ്റാണ്ടുകളായി നമ്മള്‍ ഉപയോഗിക്കുന്നതാണ്. ഇത് വെള്ളത്തിലോ പാലിലോ തൈരിലോ മിക്സ് ചെയ്ത് പുരട്ടുക. ഇത് രോമവളര്‍ച്ചയെ പ്രതിരോധിയ്ക്കും. നല്ലൊരു ആന്റിബാക്ടീരിയല്‍ ആയി പ്രവര്‍ത്തിക്കും എന്നതാണ് കാര്യം.

Image courtesy :   media2.popsugar ,  cdn.styleblueprint.com ,  cdn.al-masdar.net , 

Leave a Reply

Your email address will not be published. Required fields are marked *