Don't miss

അദ്ഭുതപെടുത്തുന്ന ടെക്നോളജിയിൽ എക്സ്പീരിയ

By on April 26, 2016

പഴയ രൂപത്തിൽ നിന്നും ചില മാറ്റങ്ങളൊക്കെ വരുത്തി സുന്ദരമായ പുതിയ രൂപത്തിൽ

എത്തുകയാണ് സോണിയുടെ എക്‌സ്പീരിയ സീരീസ്. ബാഴ്‌സലോണയിലെ മൊബൈൽ വേൾഡ് കോൺഗ്രസിലാണ് സോണി പുതിയ എക്സ് സീരീസ് സ്മാർട്ട്‌ഫോണുകൾ പുറത്തിറക്കിയത്. എക്സ്പീരിയ എക്സ്, എക്സ്പീരിയ എക്സ് പെർഫോമൻസ്, എക്സ്പീരിയ എക്സ്എ എന്നിങ്ങനെയാണ് സോണിയുടെ പുതുനിര ഫോണുകളുടെ പേരുകൾ. ലോകമാകെ വ്യാപിക്കുന്ന വിവരസാങ്കേതിക വിദ്യയുടെ സാധ്യതകളിലൂടെ ലോകത്തോടുള്ള സമ്പർക്കം കൂടുതൽ എളുപ്പമാക്കുക എന്നതാണ് സോണിയുടെ എക്‌സ് സീരീസ് ഫോണുകളുടെ ലക്ഷ്യം.

ഓരോ വ്യക്തിക്കും വേണ്ട ഫീച്ചറുകൾ ഈ സീരീസിൽ ഉണ്ട്. ചെയ്യുന്ന കാര്യങ്ങൾ കൂടുതൽ അർഥവത്താക്കാൻ ഇവ സഹായിക്കുമെന്ന് സോണി മൊബൈൽ സിഇഓ ഹിരോക്കി ടോടോക്കി പറഞ്ഞു 

എക്സ്പീരിയ എക്സ്, എക്സ്പീരിയ എക്സ് പെർഫോമൻസ്, എക്സ്പീരിയ എക്സ്എ ഫോണുകൾ വൈറ്റ്, ഗ്രാഫൈറ്റ് ബ്ലാക്ക്, ലൈം ഗോൾഡ്, റോസ് ഗോൾഡ് എന്നീ നിറങ്ങളിൽ ലഭ്യമാണ്. ഇതു കൂടാതെ നല്ല സ്‌റ്റൈലൻ മൊബൈൽ കവറുകളും ലഭ്യമാണ്. വേനൽക്കാല വിപണിയിൽ ചൂടോടെ വിറ്റഴിയപെടുമെന്ന് പ്രതീക്ഷിക്കുന്ന ഈ ഫോണുകളുടെ വില കമ്പനി പരസ്യപെടുത്തിയിട്ടില്ല. 

ആൻഡ്രോയ്ഡ് 6.0 മാഷ്മലോയിൽ പ്രവർത്തിക്കുന്ന മൂന്നു ഫോണുകളും സിംഗിൾ സിം, ഡ്യുവൽ സിം മോഡുകളിൽ വാങ്ങിക്കാം. എക്സ്പീരിയ എക്സ്, എക്സ്പീരിയ എക്സ് പെർഫോമൻസ് എന്നിവയിൽ രണ്ടിലും 5 ഇഞ്ച് ഫുൾഎച്ച്ഡി (1080×1920 pixels) ഡിസ്പ്ലെയാണുള്ളത്. കൂടാതെ എക്സ്റിയാലിറ്റി , 23 മെഗാപിക്സൽ പിൻക്യാമറ, 13 മെഗാപിക്സൽ മുൻക്യാമറ, 3GB RAM എന്നീ സവിശേഷതകളും ഉണ്ട്. 32GB മെമ്മറി ഇതിൽ തന്നെയുണ്ട്. കൂടുതൽ വേണ്ടവർക്ക് മൈക്രോ എസ്ഡി വഴിയോ and 4ജി എൽടിഇ വഴിയോ 200 ജിബി വരെ മെമ്മറി

കൂട്ടാവുന്നതാണ്.

xperia

ക്വാൽകം സ്നാപ്ഡ്രാഗൻ 820 പ്രോസസർ ആണ് എക്സ്പീരിയ എക്സ് പെർഫോമൻസിൽ ഉപയോഗിച്ചിരിക്കുന്നത്. എക്സ്പീരിയ എക്സിൽ Qualcomm Snapdragon 650 processor ആണുള്ളത്. കമ്പനിയുടെ ആല്ഫാ ക്യാമറ എൻജിനീയർമാർ പ്രത്യേകം വികസിപ്പിചെടുത്തതാണ് ഇവയിലെ പ്രെഡക്ടീവ് ഹൈബ്രിഡ് ഓടോഫോക്കസ് ഫീച്ചര്‍. ചലിക്കുന്ന വസ്തുക്കളെപോലും വളരെ ഭംഗിയായി ക്യാമറയിൽ പകർത്താനാവുമെന്നു കമ്പനി പറയുന്നു.

142.7×69.4×7.9എംഎം ആണ് സോണി എക്സ്പീരിയ എക്സിന്റ വലുപ്പം. 153 ഗ്രാം ഭാരവും ഇതിനുണ്ട്. 2620 എംഎഎച്ച് ബാറ്ററി കരുത്തിൽ ചാർജ് കൂടുതൽ നേരം നിൽക്കും. ഇതിന്റ തന്നെ ഡ്യുവൽ സിം ഫോണിൽ 64 ജിബി ഇൻബിൽറ്റ് മെമ്മറിയുണ്ട് . എക്സ്പീരിയ എക്സ് പെർഫോമൻസ് ഫോണുകൾക്ക് 164 ഗ്രാമാണ് ഭാരം. 143.7×70.4×8.7എംഎം ഡയമെൻഷൻസ് ഉള്ള ഇതിന്റ ബാറ്ററി പവർ 2700mAh ആണ്.

എക്സ്പീരിയ എക്സ്എയ്ക്ക് മൊബൈൽ ബ്രാവിയ എൻജിൻ 2 ന്റെ കരുത്തുള്ള 5ഇഞ്ച് എച്ച്ഡി (720×1280 pixels) ഡിസ്‌പ്ലേ ആണുള്ളത്. ഇതുകൂടാതെ മീഡിയ ടെക് എംടി6755നൊപ്പം 2GB RAM ,16GB ഇന്‍ബില്‍റ്റ് സ്റ്റോറേജ് എന്നിവയുമുണ്ട്. മറ്റു രണ്ടു ഫോണുകളെ പോലെതന്നെ ഇതിനും 200 ജിബി വരെ മെമ്മറി കൂട്ടാവുന്നതാണ്. പിൻക്യാമറ 13മെഗാപിക്സൽ, 8 മെഗാപിക്സൽ സെൽഫി ക്യാമറ എന്നീ സവിശേഷതകളോടു കൂടിയ ഈ ഫോണിന്റ ബാറ്ററി പവർ 2300mAh ആണ്, 143.6×66.8×7.9എംഎം വലിപ്പവും 138 ഗ്രാമോളം ഭാരവും വരും ഇതിന്.

xperia3

എക്സ്പീരിയ ഇയർ, എക്സ്പീരിയ ഐ, എക്സ്പീരിയ പ്രൊജക്ടർ എന്നിങ്ങനെയുള്ള ആക്‌സസറീസും കൂടെ എത്തിക്കുന്നുണ്ട് സോണി. സോണിയുടെ വോയ്‌സ് ടെക്‌നോളജി ഉപയോഗിച്ച് ഏറ്റവും പുതിയ വാർത്തകളും കാലാവസ്ഥാപ്രവചനങ്ങളുമെല്ലാം എത്തിക്കുന്ന സിംഗിൾ ഇയർപീസാണ് എക്സ്പീരിയ ഇയർ. ഈ വയർലെസ് ഉപകരണം എൻഎഫ്സി, ബ്ലൂടൂത്ത് എന്നിവ വഴി ഫോണുമായി കണക്റ്റ് ചെയ്യാം. സ്ഥിരമായി കാതിൽ വച്ചാലും വേദന ഉണ്ടാക്കാത്ത സോഫ്റ്റ് സിലിക്കോണ്‍ ഇയർബഡ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. വാട്ടർപ്രൂഫ് ആണ്. നമ്മുടെ ഡ്രസിനൊപ്പം ധരിക്കാവുന്നതോ കഴുത്തിൽ ചുമ്മാ ചുറ്റി ഇടാവുന്നതോ ആയ വൈഡ്ആംഗിൾ ക്യാമറയാണ് എക്സ്പീരിയ ഐ. ഇതിന്റ 360 ലെൻസ് മികച്ച കാഴ്ചകൾ ഒപ്പിയെടുക്കും. കൂടാതെ ഇന്റലിജന്റ് ഷട്ടർ ടെക്നോളജി ഉപയോഗിച്ചു മുഖം, ശബ്ദം എന്നിവ തിരിച്ചറിയാം. ഇവ കൂടാതെ RMX7BT എന്ന കാർ ബ്ലൂടൂത്തും വിപണിയിൽ എത്തിക്കുന്നുണ്ട് സോണി.

Image courtesy : api.sonymobile.com , 

Leave a Reply

Your email address will not be published. Required fields are marked *