Don't miss

അകാലനര, കാരണങ്ങള്‍, പരിഹാരങ്ങള്‍

By on May 25, 2016

20കളില്‍ പോലും മുടി നരച്ച പെണ്‍കുട്ടികളും

ആണ്‍കുട്ടികളും ഇന്നു സാധാരണ കാഴ്ചയാണ്. ഇത് സൗന്ദര്യപ്രശ്നത്തോടൊപ്പം മാനസിക പ്രശ്നമാവുകയും ചെയ്യും.

ചെറുപ്പത്തിലെ മുടി നരയ്ക്കു പുറകില്‍ അതിന്റേതായ കാരണങ്ങള്‍ കാണാം. കാരണങ്ങള്‍ക്കൊപ്പം പരിഹാരങ്ങളുമുണ്ട്. ഇവയെക്കുറിച്ചു കൂടുതലറിയൂ,.
 
സ്ട്രെസ്, കെമിക്കലുകള്‍, അമിതമായ ചൂടും പൊടിയുമെല്ലാം അകാലനരയ്ക്കുള്ള ചില കാരണങ്ങളാണ്.
പാരമ്ബര്യം ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതിനുള്ള പ്രധാന കാരണമാണ്. ഇതു കൂടാതെ മുടിയ്ക്കു കറുപ്പു നിറം നല്‍കുന്ന മെലാട്ടനില്‍ എന്ന ഹോര്‍മോണിന്റെ കുറവും.

വൈറ്റമിന്‍ ബി12 കുറവ്, ഹോര്‍മോണ്‍ പ്രശ്നങ്ങള്‍, പ്രത്യേകിച്ചു തൈറോയ്ഡ് പോലുള്ളവ മുടി നരയ്ക്കുന്നതിനുള്ള ഒരു കാരണമാണ്.

സ്ട്രെസ്, കെമിക്കലുകള്‍, അമിതമായ ചൂടും പൊടിയുമെല്ലാം അകാലനരയ്ക്കുള്ള ചില കാരണങ്ങളാണ്.

ഹെന്ന, കാപ്പിപ്പൊടി എന്നിവ വെള്ളത്തില്‍ ചേര്‍ത്തു പേസ്റ്റാക്കി തലയില്‍ തേയ്ക്കാം. സാധാരണയായി എല്ലാവരും ചെയ്തു വരുന്ന ഒന്ന്.

henna

വെളിച്ചെണ്ണയില്‍ കറിവേപ്പിലയിട്ടു കാച്ചി തലയില്‍ തേച്ചു മസാജ് ചെയ്യാം. കറിവേപ്പില മുടിയ്ക്കു കറുപ്പു നല്‍കുന്ന സ്വാഭാവിക വഴിയാണ്.

നെല്ലിക്കയിട്ടു കാച്ചിയ വെളിച്ചെണ്ണ തലയില്‍ തേയ്ക്കുന്നതും നല്ലതാണ്. ഇതല്ലാതെ നെല്ലിക്ക പൊടിച്ചത്, 

ചെറുനാരങ്ങാനീര്, ബദാം ഓയില്‍ എന്നിവ കലര്‍ത്തി ഹെയര്‍ മാസ്ക്കായി ഉപയോഗിയ്ക്കാം.

lmn use hr

ക്യാരറ്റ് സീഡ് ഓയില്‍, എള്ളെണ്ണ എന്നിവ കലര്‍ത്തി തലയില്‍ തേച്ചു പിടിപ്പിച്ചു മസാജ് ചെയ്യാം.

തുളസിയിലയിട്ടു തിളപ്പിച്ച വെള്ളം തലയില്‍ പുരട്ടുന്നതും നല്ലതാണ്.

ഉലുവയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഉലുവ കഴിയ്ക്കുന്നത് ഇതരച്ചു തലയില്‍ പുരട്ടുന്നതും നല്ലതാണ.്

നാലു ടീസ്പൂണ്‍ ബദാം ഓയില്‍, 1 ടീസ്പൂണ്‍ എള്ളെണ്ണ എന്നിവ കലര്‍ത്തി മുടിയില്‍ തേച്ചു പിടിപ്പിയ്ക്കാം.

bedam oil

പശുവിന്‍ പാലില്‍ നിന്നെടുക്കുന്ന വെണ്ണ മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

കട്ടന്‍ചായ ചൂടാറിയ ശേഷം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് ഷാംപൂ ഉപയോഗിയ്ക്കാതെ കഴുകണം.
 

Image courtesy :  royalfashionist.com ,  pad2.whstatic.com ,  cosamousa.com ,  naturallivingideas.com , 

Leave a Reply

Your email address will not be published. Required fields are marked *