Don't miss

അകാലനരയെ തോല്പിക്കാം

By on April 30, 2016

ഇന്നത്തെ യുവതലമുറയെ ഏറ്റവും അധികം അലട്ടുന്ന

പ്രശ്നങ്ങളിൽ ഒന്നാണ് അകാലനര. അകാലനര യാഥാർത്ഥ്യത്തിൽ ശരീരത്തിനുണ്ടാകുന്ന അനാരോഗ്യകരമായ അവസ്ഥയെയാണ് പ്രതിഫലിപ്പിക്കുന്നത്. ശരിയല്ലാത്ത ആഹാര രീതിയും ,മാനസിക പിരിമുറുക്കവും ,പാരമ്പര്യവും, തലമുടിയുടെ സംരക്ഷണ കുറവും ഒക്കെ അകാലനരക്ക് കാരണമാകുന്നു. ഭക്ഷണത്തിൽ നിന്നും കിടെണ്ട പോഷകങ്ങളുടെ കുറവ് മുടിയെ നന്നായി ബാധിക്കും, അയണിന്റയും വിറ്റാമിൻ ബിയുടെയും കുറവ് നരയ്ക്കു കാരണമാകാം. ഇവയൊക്കെ അടങ്ങിയ നല്ല ആഹാരം കഴിക്കുന്നത്‌ അകാലനരക്ക് ഒരു പ്രതിവിധിയാണ്. കൂടാതെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പ്രതിവിധികൾ പറയാം.

ഇന്ന് തലമുടിയിൽ എണ്ണ തേച്ചു കുളിക്കുന്നവർ കുറഞ്ഞു വരുകയാണ്, ആഴ്ചയിൽ ഒരിക്കൽ എങ്കിലും എണ്ണ ചെറുതായി ചൂടാക്കി തലയോട്ടിയിൽ തേച്ചു പിടിപ്പിച്ചിട്ടു, ശീവക്കായ് പൊടിയോ പയറുപൊടിയൊ കടലമാവോ അതുമല്ലെങ്കിൽ ഏതെങ്കിലും വീര്യം കുറഞ്ഞ ഷാമ്പൂവോ ഉപയോഗിച്ചു കഴുകി കളയണം. അകാലനര അകറ്റാൻ സഹായിക്കുന്ന വളരെ ലളിതമായ ഒരു ഔഷധ എണ്ണ വീട്ടിലുണ്ടാക്കുന്ന വിധം പറയാം.ഒരു കപ്പു വെളിചെണ്ണ എടുക്കുക, അതിലേക്കു ഒരുപിടി മൈലാഞ്ചി ഇല അരച്ചതും ,ഒരു പിടി കറിവേപ്പില അരച്ചതും ചേർത്തു ചെറു തീയിൽ ചൂടാക്കുക, ഇലകൾ കറുപ്പ് നിറമാകുന്ന വരെ ചൂടാക്കണം. എണ്ണ അരിചെടുത്ത് വയ്ക്കാം അല്ലങ്കിൽ മുകളിൽ നിന്നും തെളിചെടുത്തും തലയിൽ തേയ്ക്കാം. ഒരു രാത്രി മുഴുവൻ തലയിൽ കിടന്നിട്ടു അടുത്ത ദിവസം കഴുകി കളയുന്നതാണ് നല്ലത്. ഈ എണ്ണ പതിവായി ഉപയോഗിച്ചാൽ അകാലനരയ്ക്ക് മാറ്റമുണ്ടാവുകയും തലമുടി കറുത്തു വരുകയും ചെയ്യും. വെളിചെണ്ണയ്ക്ക് പകരം ആൽമണ്ട് ഓയിലും ഉപയോഗിക്കാം.

hrr wmnns

ഇനി തലയിലും മുടിയിലും ഇടാവുന്ന ഒരു നാച്ചുറൽ പായ്ക്ക് കൂടി പറയാം, ഒരു പിടി ഉണക്ക നെല്ലിക്ക ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ടു രണ്ടു കപ്പു വെള്ളമൊഴിച്ച് തിളപ്പിക്കുക, വെള്ളം പകുതിയാകുമ്പോൾ അതെടുത്തു മാറ്റി വയ്ക്കുക , അടുത്തദിവസം ഈ വെള്ളം അരിചെടുത്ത് വയ്ക്കുക. രണ്ടു സ്പൂൺ തേയില അര കപ്പു വെള്ളത്തിൽ ഇട്ടു നന്നായി തിളപ്പിച്ചു തണുത്തതും അതിലേക്കു ഒഴിക്കുക, ഇതിൽ കറിവേപ്പില അരച്ചതും ഒരു സ്പൂൺ ഉലുവ പൊടിയും ചേർത്ത് നല്ല കുഴമ്പു പരുവത്തിലാക്കി തലയോട്ടിയിലും മുടിയിലും അപ്ലൈ ചെയ്യണം ഒരു മണിക്കൂർ കഴിഞ്ഞു കഴുകി കളയാം. കൂടുതൽ മുടിയുള്ളവർ ആവശ്യമുള്ള അളവിനനുസരിച്ച് സാധനങ്ങൾ എടുക്കണം. 

hr wmnn

പതിവായി കുറച്ചു നാൾ ഈ എണ്ണയും പായ്ക്കും ഉപയോഗിക്കയാണെങ്കിൽ അകാലനര മാറി കരുത്തു തിളങ്ങുന്ന തലമുടി സ്വന്തമാക്കാം. ഓർക്കുക ഭാരതീയരുടെ സൗന്ദര്യ സങ്കൽപ്പത്തിൽ കറുത്തു തിളങ്ങുന്ന തലമുടിക്ക് നല്ല ഒരു സ്ഥാനമുണ്ട്

Image courtesy : makyajtelevizyonu.com , 

Leave a Reply

Your email address will not be published. Required fields are marked *